ജൽപായ്ഗുരി ജില്ലയിലെ കന്നി വോട്ടർമാർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ സ്മാർട്ട് ഫോൺ നൽകുമെന്ന് ബി.ജെ.പി നേതാവ് മുകുൾ റോയ്. പണരഹിത ഇടപാടുകൾ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതിനായി നമുക്ക് സ്മാർട്ട്ഫോണുകൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മുകുൾ റോയിയുടെ വാഗ്ദാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. റോയ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തൃണമൂൽ കോൺഗ്രസ് ജൽപായ്ഗുരി ജില്ലാ പ്രസിഡന്റ് സൗരവ് ചക്രവർത്തി പറഞ്ഞു.പാർട്ടി അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുകുൾ റോയ് ജനത്തോടു മാപ്പ് ചോദിക്കണം. ബി.ജെ.പിയുടെ രാഷ്ട്രീയ സംസ്കാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ ജനങ്ങളെ വഞ്ചിക്കാനാണിത്. ബംഗാളിലെ ജനങ്ങൾ ദരിദ്രരാണെങ്കിലും എല്ലാ വാഗ്ദാനങ്ങൾക്കും അവർ കീഴടങ്ങില്ലെന്ന് ഉറപ്പുണ്ട്. തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു.
Also Read: ഇനി മലയാള സിനിമകള്‍ റിലീസ് ആകുന്ന അതേസമയം തന്നെ പ്രവാസികള്‍ക്ക് ഓണ്‍ലൈനില്‍ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക