കോഴി വില കുത്തനെ ഉയരുന്നു. ഇങ്ങനെ തുടർന്നാൽ കോഴിയിറച്ചി വില 200 കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കിലോയ്ക്ക് 110 വരെയാണ് കഴിഞ്ഞ ദിവസം വരെ ഈടാക്കിയത്. കോഴിയിറച്ചി വില കിലോഗ്രാമിന് 200 രൂപ കടക്കുമെന്ന അവസ്ഥയിലേക്കാണ് പോകുന്നത്.
കനത്ത ചൂടും ജലദൗര്‍ലഭ്യവും മൂലം തമിഴ്നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. റംസാന് എത്തുന്നതോടെ വില ഇനിയും കുതിയ്ക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു.
രണ്ടാഴ്ചകൊണ്ട് 60 രൂപയാണ് കൂടിയിരുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് 65 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ വില 140ലേക്ക് കുതിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും 200 രൂപയില്‍ എത്താമെന്ന് വ്യാപാരികള്‍ പറയുന്നു.
Also Read: ബാങ്ക് ജീവനക്കാര്‍ 48 മണിക്കൂര്‍ പണിമുടക്കാന്‍ ഒരുങ്ങുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക