ചെറിയ തുകയ്ക്ക് ലഭിക്കുന്ന നിലവാരമില്ലാത്ത ടയറുകളുടെ ഉപയോഗം വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഗുണനിലവാരം കുറഞ്ഞ ടയറുകള്‍ ഉപയോഗിച്ചാലുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് ചിത്രം കാണിച്ചാണ് ബോധവത്കരണം നടത്തുന്നത്. അതിവേഗം പോകുന്ന കാറിന്റെ പിന്നിലെ ചക്രം ഊരിത്തെറിക്കുന്ന വീഡിയോ ദൃശ്യമാണ് പോലീസ് കാണിച്ചത്. ടയറുകള്‍ വാങ്ങുന്നതിന് 150 ദിവസത്തിലധികം മുമ്പാണ് നിര്‍മാണ തീയതിയെന്നത് അപകടം ക്ഷണിച്ചുവരുത്തലാവും എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
2018 ആദ്യത്തെ മൂന്നുമാസം പിന്നിടുമ്പോള്‍ സുരക്ഷിതമല്ലാത്ത ചക്രങ്ങള്‍ ഉപയോഗിച്ചതിനുമാത്രം 5913-ഓളം വാഹനങ്ങള്‍ക്കാണ് പോലീസ് പിഴ ചുമത്തിയത്. ഓരോ യാത്രയ്ക്കുമുന്പും ചക്രങ്ങളുടെ മര്‍ദം, ഗുണനിലവാരം എന്നിവ പരിശോധിക്കാന്‍ ഡ്രൈവര്‍മാര്‍ തയ്യാറാവണം. ചൂടുകാലം ആരംഭിച്ചതോടെ ചക്രങ്ങള്‍ക്കും കാര്യമായ പരിചരണം ആവശ്യമാണ്.
കൂടാതെ ചൂടുകൂടുമ്പോള്‍ ടയറുകളുടെ കാര്യത്തിലുള്ള ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങള്‍ വിളിച്ചുവരുത്താന്‍ കാരണമാകും. അബുദാബിയിലെ പ്രധാന നിരത്തുകളിലും ചെറിയ റോഡുകളിലും വാഹനങ്ങളുടെ ചക്രങ്ങളുടെ നിലവാരം പരിശോധിക്കാന്‍ പ്രത്യേകം പോലീസ് ഉണ്ടാവും.
Also Read: വിവാഹചടങ്ങ് കഴിഞ്ഞു മടങ്ങവെ തേജ് പ്രതാപ് യാദവിന്റെ വാഹനത്തിന് അപകടം; 4 പേര് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക