നടി അൻസിബയുടെ ഷോർട്ഫിലിം ‘എ ലൈവ് സ്റ്റോറി’ വൈറലാകുന്നു. പലപ്പോഴും സ്ത്രീകൾ ഫെയ്സ് ബുക്ക് ലൈവ് നൽകിയാലോ അല്ലെങ്കിൽ ഒരു പോസ്റ്റിട്ടാലോ അറിയാത്ത പല പ്രൊഫൈലുകളിൽ നിന്നും അശ്ളീല കമന്റുകൾ വരുന്നത് സാധാരണമാണ്. അത്തരക്കാർക്കുള്ള ചുട്ട മറുപടിയാണ് അൻസിബയുടെ ഈ ഹ്രസ്വ ചിത്രം.
ഫെയ്സ് ബുക്ക് വിഡിയോയുമായി എത്തുന്ന ലയ എന്ന കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥയും അൻസിബ തന്നെയാണ്. അന്‍സിബയുടെ സ്വന്തം അനുഭവമാണ് ഹ്രസ്വ ചിത്രത്തിൽ പറയുന്നത്.
Also Read: സോഷ്യൽ മീഡിയ ചോദിക്കുന്നു ഈ പൊട്ടൻ കുട്ടനെ സിനിമയിൽ എടുക്കാൻ പറ്റുമോ?
മാറ് കാണണം എന്ന് ലൈവിൽ വന്ന നടിയോട് ആവശ്യപ്പെട്ട യുവാവിന്റെ വീട്ടിൽ നേരിട്ട് എത്തി പ്രതികരിക്കുന്നതാണ് ഷോർട്ഫിലിമിൽ കാണിച്ചിരിക്കുന്നത്. ഇതിനോടകം ഒരുലക്ഷത്തിലധികം ആൾക്കാരാണ് ഷോർട്ഫിലിം കണ്ടത്.
Also Read: പെണ്ണിനെ “വെറും” പെണ്ണായി കാണുന്നവരുടെ മുന്നിലേക്ക്; പെണ്ണ് ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക