ഓൺലൈൻ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ വനിതാശിശു ക്ഷേമ മന്ത്രാലയം നിയമഭേദഗതി കൊണ്ടുവരുന്നു. മൂന്ന് വർഷംവരെ തടവും രണ്ടു ലക്ഷം രൂപ പിഴയും വരുന്ന രീതിയിലാണ് ഭേദഗതി.
1986 ൽ കൊണ്ടുവന്ന സ്ത്രീകളെ സഭ്യമല്ലാത്ത രീതിയിൽ ചിത്രീകരിക്കൽ നിരോധന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള നിയമത്തിന്റെ കരടുരൂപം മന്ത്രാലയം തയ്യാറാക്കി കഴിഞ്ഞു. നിലവിൽ അച്ചടി മാധ്യമങ്ങൾക്കു മാത്രം ബാധകമായ ഈ നിയമം പുതിയ ഭേദഗതി വരുന്നതോടെ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങൾക്കും ബാധകമായിരിക്കും.
ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്ന 2000 ലെ ഐ ടി നിയമത്തിലെ വ്യവസ്ഥകൾക്ക് സമാനമാണ് പുതിയ ഭേദഗതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക