ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്ത സിനിമയായിരുന്നു ചാണക്യതന്ത്രം. ഈ വര്‍ഷം റിലീസിനെത്തിയ സിനിമ തിയറ്ററുകളില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. സ്ത്രീ വേഷത്തിലടക്കം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രവുമായിട്ടായിരുന്നു ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ വരവ്. എന്നാല്‍ ചാണക്യതന്ത്രത്തിന്റെ ഡിവിഡി ഇറങ്ങിയപ്പോ വലിയൊരു അക്കിടി പറ്റിയിരിക്കുകയാണ്.
ഏപ്രില്‍ 27 ന് തിയറ്ററുകളിലേക്ക് റിലീസ് ചെയ്ത ചിത്രം രണ്ട് മാസത്തിനുള്ളില്‍ ഡിവിഡിയായി പുറത്തെത്തിയിരുന്നു. റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു സിനിമയുടെ രംഗങ്ങള്‍ ചാണക്യതന്ത്രത്തിനൊപ്പം ചോര്‍ന്നിരിക്കുകയാണ്. ചന്ദ്രഗിരി എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗമായിരുന്നു ചാണക്യതന്ത്രത്തിന്റെ ക്ലൈമാക്സ് ഭാഗത്ത് കയറിക്കൂടിയത്. അതും സിനിമയുടെ ഏഴ് ഷോട്ടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
മോഹന്‍ കുപ്ലേരി ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ചന്ദ്രഗിരി. ഗുരുപൂര്‍ണയുടെ ബാനറില്‍ എന്‍ സുചിത്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, കൊച്ചു പ്രേമന്, ഹരിഷ് പേരാടി, സജിത മഠത്തില്‍, തുടങ്ങിയവര്‍ അഭിനയിക്കുന്നു. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത ഷോണ്‍ ആണ് ചിത്രത്തിലെ നായിക. പുതുമുഖങ്ങളായ നൂറ് പേരടക്കം 178 പേര് ഈ സിനിമയിലുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
ഈ മാസം 28 ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു ചന്ദ്രഗിരി. അതിനിടെയായിരുന്നു ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ചന്ദ്രഗിരിയുടെ നിര്‍മാതാവ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമ മുഴുവനുമായി ചോര്‍ന്നോ എന്നതാണ് നിര്‍മാതാവിന്റെ ആശങ്ക. ഇത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നും സംഭവിച്ച തെറ്റാണെന്നാണ് ചാണക്യതന്ത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഫൈനല്‍ എഡിറ്റിംഗിന് നല്കിയ ഫയലിലാണ് അബദ്ധം സംഭവിച്ചിരിക്കുന്നത്. മാത്രമല്ല തിയറ്ററില്‍ ഈ ഭാഗം ഇല്ലായിരുന്നെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
പൃഥ്വിരാജിന്റെയും പാർവതിയുടെയും ലിപ് ലോക്ക് രംഗവുമായി മൈ സ്റ്റോറിയിലെ റൊമാന്റിക് ഗാനം; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക