ഓണ്‍ലൈനിലെ വിവിധ ഉറവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന വാര്‍ത്തകളെ ഒരു കുടക്കീഴില് കൊണ്ടുവരുന്ന മൈക്രോസോഫ്റ്റ് ന്യൂസ് അവതരിപ്പിച്ചു. ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് എന്നിവയിൽ ലഭ്യമാണ്. ആപ്പിള്‍ ന്യൂസ്, ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ക്ക് സമാനമാണിത്.
മൈക്രോസോഫ്റ്റ് കാലത്തിനനുസരിച്ചുള്ള മാറ്റമാണ് പുതിയ സംവിധാനത്തിലൂടെ അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ്,ഐഓഎസ് ഉപകരണങ്ങള്‍ക്ക് പുറമെ വിന്‍ഡോസ് 10 ലെ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍, എക്സ്ബോക്സ്, ഔട്ട്ലുക്ക്, സ്കൈപ്പ് എന്നിവയുമായി ചേര്‍ന്നും ലഭ്യമാവും. എംഎസ്എന്‍ (MSN) 1995 ല്‍ ആരംഭിച്ചത് മുതല്‍ മൈക്രോസോഫ്റ്റ് വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. ഉപയോക്താക്കളുടെ ഇഷ്ടാനുസരണം വാര്‍ത്തകള്‍ ശേഖരിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള സൗകര്യവും മൈക്രോസോഫ്റ്റ് ന്യൂസിലുണ്ട്.
ലോക വ്യാപകമായി 28 ഭാഷകളില്‍ മൈക്രോസോഫ്റ്റ് ന്യൂസ് ലഭിക്കും. ലൈറ്റ്, ഡാര്‍ക്ക് തീമുകള്‍ ആപ്പില്‍ ലഭിക്കും. മൈക്രോസോഫ്റ്റ് ന്യൂസ് പല മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്താ തലക്കെട്ടുകളും ചിത്രങ്ങളും എളുപ്പം കണ്ടെത്താന്‍ കഴിയും വിധം ക്രമീകരിക്കുകയാണ് ചെയ്യുന്നത്.
ലാപ്ടോപ് ബാറ്ററി ചാർജ് ദൈർഘ്യം വർദ്ധിപ്പിക്കാൻ 10 മാർഗ്ഗങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക