മുംബൈ: മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര് മരിച്ചു.
ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. നിര്മ്മാണപ്രവര്ത്തനത്തിലിരുന്ന കെടിടടത്തിന് സമീപമാണ് അപകടം ഉണ്ടായത്.
ബീച്ച്ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്. അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
#WATCH: A chartered plane crashes near Jagruti building in Ghatkopar where a construction work was going on. #Mumbai pic.twitter.com/ACyGYymydX
— ANI (@ANI) June 28, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക