കണ്ണൂര്‍: നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഏതു സംബന്ധിച്ച കേസില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും. സമൂഹത്തിലെ സ്ഥാനം നോക്കിയല്ല കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നെന്നും കുറ്റം ചെയ്തവര്‍ ആരായാലും അവര്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തെറ്റ് ചെയ്തവര്‍ പൊലീസായാലും നിയമ നടപടികള്‍ നേരിടണ്ടി വരുമെന്നും, തെറ്റായ പ്രവണതയുള്ളവര്‍ സേനയിലുണ്ടെന്നും പിണറായി ചൂണ്ടികാട്ടി. മാത്രമല്ല, അഴിമതി പൊലീസില്‍ വെച്ച് പൊറുപ്പിക്കില്ലെന്നും, കേരളത്തില്‍ കുറ്റ കൃത്യങ്ങള്‍ കുറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക