ആലപ്പുഴ: അന്ത്യോദയ എക്സ്പ്രസ് ജൂലൈ 12 മുതല്‍ ആലപ്പുഴയില്‍ നിര്‍ത്തും. കൊച്ചുവേളിയില്‍ നിന്നു മംഗളൂരുവിലേക്കുള്ള ട്രെയിന്‍ രാത്രി 11:43 ന് എത്തി 11:45 നു യാത്ര തുടരും. മംഗളൂരുവില്‍ നിന്നുള്ള മടക്ക ട്രെയിന്‍ പുലര്‍ച്ചെ 4:58 ന് എത്തി അഞ്ചു മണിക്കു യാത്ര തുടരും.
കൊച്ചുവേളിയില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലും മംഗളൂരുവില്‍ നിന്നു വെള്ളി, ഞായര്‍ ദിവസങ്ങളിലുമാണു ട്രെയിന്‍ പുറപ്പെടുന്നത്. ആറു മാസത്തേക്കു പരീക്ഷണാടിസ്ഥാനത്തിലാണു രണ്ടു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക