തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ നെയ്യാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു.
നേരത്തെ തുറന്നതിലും കൂടുതലായി നീരൊഴുക്കുണ്ടാകുമെന്നതിനാൽ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ മാറി നിന്നെങ്കിലും പിന്നീട് ഇടിയോടു കൂടിയ കനത്ത മഴ നഗരത്തിലുള്‍പ്പെടെ പെയ്തിരുന്നു.
നെയ്യാറിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴ തുടരുകയാണ്. നെയ്യാറില്‍ നിന്ന് വരുന്ന വെള്ളത്തിന്റെ തോത് കൂടുമെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക