പഠിച്ചൊരു നിലയിലായി വിവാഹം കൂടി കഴിഞ്ഞാൽ വളർത്തി വലുതാക്കിയ അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്ക് കൊണ്ടെറിയാൻ തിടുക്കം കാട്ടുന്നവരാണ് ഇന്നത്തെ തലമുറ. പലപ്പോഴും ജീവിതപങ്കാളിയുടെയും കുടുംബത്തിന്റെയും നിർബന്ധവും ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യാൻ ഓരോരുത്തരെയും നിർബന്ധിതരാകുന്നു.
നമ്മുടെ സമൂഹത്തിൽ ഇന്ന് പെരുകിക്കൊണ്ടിരിക്കുന്ന ഈ പ്രവണതയ്ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്ന ഷോർട് ഫിലിമാണ് നമ്മുടെ സ്വന്തം സ്വർഗം. സമാന വിഷയത്തിൽ നിരവധി ഷോർട് ഫിലിമുകൾ മുൻപും വന്നിട്ടുണ്ടെങ്കിലും ആഖ്യാനത്തിലെ വ്യത്യസ്തത ഈ ഹ്രസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നു.
കാർത്തിക് ശങ്കറാണ് സംവിധാനം. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതും അദ്ദേഹം തന്നെയാണ്.
ആ ചിരി നിങ്ങളായി മായ്ക്കരുത് ; അപകടങ്ങൾക്കെതിരെ ബോധവത്ക്കരണവുമായി ‘അമ്മ’ ഷോർട് ഫിലിം
പ്രതികരിക്കാൻ ഇവിടെ എഴുതുക