പ്രളയദുരിതത്തിൽപ്പെട്ട കേരളത്തെ കരകയറ്റാൻ പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചലഞ്ച് ഏറ്റെടുത്ത് എഴുത്തുകാരി കെ ആർ മീര. മാസ വരുമാനമില്ലാത്തതിനാൽ തന്റെ പുതിയ പുസ്തകത്തിന്റെ റോയൽറ്റി നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് കെ ആർ മീര അറിയിച്ചു.
ഫെയ്സ്ബുക്കിലൂടെയാണ് മീര ഇക്കാര്യം അറിയിച്ചത്. ഇത് പ്രകാരം പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71000 രൂപ മീര ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
കെ ആർ മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മാസവരുമാനമില്ല. അതുകൊണ്ട്, ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ എന്ന പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റിയായ 1,71000/ ( ഒരു ലക്ഷത്തി എഴുപത്തിയോരായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാന്‍ ഡിസി ബുക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
#WeShallOvercome
വഞ്ചനാ കുറ്റം; ഹൃതിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക