തെന്നിന്ത്യൻ താരം സൂര്യയെ സർപ്രൈസ് കൊടുത്തു ഞെട്ടിച്ചിരിക്കുകയാണ് മോഹൻലാൽ. സൂര്യയുടെയും ജ്യോതികയുടെയും വിവാഹവാർഷികദിനമായ സെപ്റ്റംബർ 11 ന് സർപ്രൈസ് പാർട്ടി നൽകിയാണ് മോഹൻലാൽ സൂര്യയെ ഞെട്ടിച്ചത്. ചെന്നൈയിലെ ലീല പാലസ് ഹോട്ടലിലാണ് മോഹന്‍ലാല്‍ പാര്‍ട്ടി ഒരുക്കിയത്.
കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു സൂര്യ. നടന് ആര്യയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. സായിഷയാണ് നായിക. നൂറുകോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷന്‍.യന്തിരന് 2, കത്തി തുടങ്ങിയ വമ്പൻ സിനിമകളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2006 സെപ്റ്റംബർ 11 നാണ് സൂര്യയും ജ്യോതികയും വിവാഹിതയായത്. കോളിവുഡില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത ജ്യോതിക ഹൗ ഓള്‍ഡ് ആര് യു എന്ന മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ തിരികെ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക