സ്വയം പ്രഖ്യാപിത ആൾദൈവം അഷു മഹാരാജ് മാനഭംഗക്കേസിൽ പിടിയിൽ. 2008 മുതൽ 2013 വരെ അഷു മഹാരാജ് ഡൽഹി സ്വദേശിയായ യുവതിയെയും ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചതായാണ് പരാതി. അഷു മഹാരാജിന്റെ മകൻ സമർ ഖാനും യുവതിയെ പീഡിപ്പിച്ചിരുന്നു.
ഇരുവരും ചേർന്ന് ഡൽഹിയിലെ ആശ്രമത്തിൽവച്ചാണ് നിരവധി തവണ യുവതിയേയും പെൺകുട്ടിയേയും പീഡിപ്പിച്ചത്.
ഗാസിയാബാദിൽനിന്നാണ് എടിഎസ് വിഭാഗം ഇയാളെ പിടികൂടിയത്. ഇയാളെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്യുകയും ചെയ്തു. അഷു മഹാരാജിനെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക