കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചോദ്യം ചെയ്യൽ നാളെയും തുടരുണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കോട്ടയം എസ്പി ഹരിശങ്കര്‍,വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ ബിഷപ്പ് പൂര്‍ണമായും സഹകരിച്ചു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാളെ രാവിലെ 11 മണി മുതൽ ചോദ്യംചെയ്യല്‍ പുനരാരംഭിക്കും.
ക്രൈംബ്രാഞ്ച് ഓഫിസിലെ ഹൈടെക് ചോദ്യം ചെയ്യല്‍ മുറിയിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ഓഫീസിലും പരിസരത്തും ശക്തമായ പോലീസ് കാവലാണ് സജ്ജീകരിച്ചിരുന്നത്.
അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക