വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലാ ആസ്ഥാനത്ത് മാവോയിസ്റ്റുകൾ എത്തി. ഇന്ന് പുലർച്ചയോടെയാണ് ഒരു സ്ത്രീ ഉൾപ്പടെ സായുധരായ മൂന്നംഗ സംഘം പ്രധാന ഗേറ്റിന് മുന്നിലെത്തിയത്. പ്രധാന ഗേറ്റിന് മുന്നില് ബാനറും പോസ്റ്ററും സ്ഫോടക വസ്തുവും സ്ഥാപിച്ച ശേഷമാണ് ഇവര് മടങ്ങിയത്.
പുലർച്ചെ തന്നെ ഗേറ്റിനരുകിലെത്തിയ അക്രമിസംഘം തന്നെ തടഞ്ഞു വയ്ക്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും സ്ഫോടകവസ്തുവെന്ന് കരുതുന്ന ഒരു പൊതി കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ബോംബ് സ്കോഡ് എത്തി പരിശോധന നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക