ഇന്തോ-ടിബറ്റന്‍ ബോര്ഡര്പോലീസ് ഫോഴ്സിലേക്ക് ഹെഡ്കോണ്‍സ്റ്റബിള്‍ അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ആകെ 73 ഒഴിവുകളുണ്ട് (ജനറല്‍- 37, ഒ.ബി.സി- 20, എസ്.സി- 11, എസ്.ടി- 5).https://recruitment.itbpolice.nic.in എന്ന വെബ്സൈറ്റില്‍ ഒഴിവുകള്‍ സംബന്ധിച്ച വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിക്കും. പ്രായം: 20-നും 25-നും മധ്യേ. ശമ്പളം : 25,500-81,000 രൂപ. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ഒക്ടോബര്‍ 23.
പ്രതികരിക്കാൻ ഇവിടെ എഴുതുക