നോക്കിയ 7.1 പ്ലസ് ഒക്ടബോര്‍ 11ന് ഇന്ത്യയിൽ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം ഒക്ടോബർ 4 നാണ് ലണ്ടനിൽ നോക്കിയ 7.1 പ്ലസ് അവതരിപ്പിക്കുന്നത്. സില്‍വര്‍, ബ്രൗണ്‍ നിറങ്ങളിലായിരിക്കും ഫോണ്‍ വിപണിയിൽ എത്തുന്നത് . നോക്കിയ 6.1 പ്ലസിന്റെ വലുപ്പം കൂടിയ പതിപ്പായിരിക്കും നോക്കിയ 7.1 പ്ലസ്.
നോച്ച് ഡിസ്പ്ലേ, ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. എന്നാൽ ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. 4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിയന്റുകളാണ് ഫോണിനുള്ളത്. 13 എംപി, 12 എംപി റിയര്‍ ക്യാമറ, 3,400 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിന്റെ പ്രത്യേകതളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക