പ്രമുഖ ചാനൽ സംഘടിപ്പിച്ച ഹാസ്യപരിപാടിയിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചു നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി സന്തോഷ് പണ്ഡിറ്റ്.
സുരാജ് വെഞ്ഞാറമൂടിനെ വിധികര്‍ത്താവാക്കി ചാനൽ സംഘടിപ്പിച്ച ഹാസ്യ പരിപാടിക്കെതിരെയാണ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നിയമനടപടിയുമായി നീങ്ങുന്ന കാര്യം പണ്ഡിറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ച്
“എന്നെ വ്യക്തിപരമായി അധിക്ഷേധിപിക്കുന്ന രീതിയില്‍ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില്‍ നടന് സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജ് ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ.. ഇതിന്മേല് അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുവാന്‍ നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു..എന്നാല്‍ പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവ4ത്തനങ്ങളിലായതിനാല് ഈ വിഷയങ്ങളില്‍ ഇടപെട്ട് കേസ് കൊടുക്കുവാന്‍ വൈകി..ഇപ്പോള്‍ ഞാന്‍ സുരാജ് വെഞ്ഞാറമൂടിനും,ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്ക്കെതിരേയും കേസ് കൊടുക്കുവാന്‍ തീരുമാനിച്ചു…”
പ്രതികരിക്കാൻ ഇവിടെ എഴുതുക