ജീവിതശൈലീരോഗങ്ങളുടെ കടന്നുവരവ് ഓട്സിന്റെ വ്യാപനത്തിന് വഴിതെളിച്ചിരിക്കുകയാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്ന മാന്ത്രിക ധാന്യം എന്നാണ് ഓട്സ് അറിയപ്പെടുന്നത്. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, അമിതവണ്ണം, മലബന്ധം എന്നിവ നിയന്ത്രിക്കാന്‍ ഓട്സ് സഹായിക്കുന്നു.
പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ്, തിയാമിന്‍, വിറ്റാമിന്‍ ഇ തുടങ്ങിയ പോഷക ഘടകങ്ങള്‍ മറ്റ് ധാന്യങ്ങളില്‍ ഉള്ളതിലധികം ഓട്സില്‍ അടങ്ങിയിരിക്കുന്നു.
എല്ലാ പ്രായക്കാര്‍ക്കും ഏതു രോഗികള്‍ക്കും ധൈര്യമായി കഴിക്കാവുന്ന ധാന്യംകൂടിയാണ് ഓട്സ്. എന്നാൽ ഓട്സ് വെറുതെ കഞ്ഞി വച്ചും മറ്റും കഴിക്കുന്നത് അധികമാർക്കും ഇഷ്ടമല്ലാത്ത കാര്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രണ്ട് ഓട്സ് വിഭവങ്ങൾ പരിചയപ്പെടാം.
ഓട്സ് പായസം
(നാലുപേര്‍ക്ക്)
ഓട്സ് – 20 ഗ്രാം
നുറുക്കു ഗോതമ്പ് – 2 10 ഗ്രാം
വെള്ളം – 2 കപ്പ്
പാല് – 1 കപ്പ്
പഞ്ചസാര – 25 ഗ്രാം
അലങ്കരിക്കുന്നതിന്
നെയ്യ് – ആവശ്യത്തിന്
നട്സ് – 8 എണ്ണം (പിളര്‍ത്തിയത്)
കിസ്മിസ് – 6 എണ്ണം
തയ്യാറാക്കുന്ന വിധം
നുറുക്കുഗോതമ്പ് കഴുകി 5-10 മിനിട്ട് കുതിര്‍ത്തുവയ്ക്കുക. കുതിര്‍ത്ത നുറുക്കുഗോതമ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക. ഗോതമ്പ് പകുതി വേകുമ്പോള്‍ ഓട്സ് ചേര്‍ത്ത് വേവിക്കണം. ഈ മിശ്രിതത്തില്‍ പാല് ചേര്‍ത്ത് പായസപരുവമാകുമ്പോള്‍ പഞ്ചസാരയും ചേര്‍ത്ത് ഇളക്കി വാങ്ങുക. വറുത്ത നട്സും കിസ്മിസും അല്പം നെയ്യും ഏലയ്ക്കാ പൊടിച്ചതും ചേര്‍ത്ത് വിളമ്പുക.
ഓട്സ് റാഗി ഇടിയപ്പം
(നാലെണ്ണം)
ഓട്സ് – 20 ഗ്രാം
റാഗിപ്പൊടി – 2 കപ്പ്
തേങ്ങ ചിരകിയത് – 10 ഗ്രാം
കാരറ്റ് – 10 ഗ്രാം
തയ്യാറാക്കുന്ന വിധം
ഓട്സ് വറുത്ത് പൊടിച്ചെടുക്കുക. റാഗിപ്പൊടി ചൂടാക്കിയശേഷം ഓട്സുമായി ചേര്‍ത്ത് ഇളക്കുക. ചൂടുവെള്ളം ഉപയോഗിച്ച് (ഉപ്പ് ആവശ്യത്തിന് ചേര്‍ക്കണം) കുഴയ്ക്കുക. ഇടിയപ്പ നാഴിയില്‍ ഈ കൂട്ട് ഇട്ട് ഇടിയപ്പം തയാറാക്കുക. ഇതിന്റെ മുകളില്‍ കാരറ്റ് തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് അലങ്കരിക്കുക. ഇത് ആവിയില്‍ വേവിച്ച് വിളമ്പാം. പ്രമേഹ രോഗികള്‍ പഞ്ചസാര ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക