അമ്മയും വിമൻ ഇൻ സിനിമാ കളക്ടീവും തമ്മിൽ പോര് മുറുകുമ്പോൾ ഡബ്ള്യു സി സി യുടെ സ്ഥാപകരിലൊരാളായ മഞ്ജു വാര്യർ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യം സിനിമാ മേഖലയിൽ ശക്തമാകുന്നു.
ഇന്നലെ നടത്തിയ അമ്മയുടെ വാർത്താസമ്മേളനത്തിനിടയിൽ നടനും അമ്മ സെക്രട്ടറിയുമായ സിദ്ദിഖ് ആണ് മഞ്ജുവിന്റെ അഭാവത്തെ പാട്ടി ചൂണ്ടിക്കാണിച്ചത്. ഞാനും ആലോചിച്ചു, ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തില്‍ മഞ്ജു വരാത്തതെന്തെന്ന്. ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ചായിരുന്നല്ലോ പത്രസമ്മേളനം. മഞ്ജു എവിടെപ്പോയി. എനിക്ക് മാത്രമല്ല ആ പത്രസമ്മേളനം കണ്ട എല്ലാവര്ക്കും ആ സംശയം ഉണ്ടായിക്കാണുമെന്നും സിദ്ദിഖ് പറഞ്ഞു. മഞ്ജു വാരിയരെ മുന്നില്‍ നിര്‍ത്തിയായിരുന്നല്ലോ ഡബ്ല്യുസിസിയുടെ തുടക്കം. എന്തുകൊണ്ടായിരിക്കാം മഞ്ജു ആ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് സിദ്ദിഖ് ചോദിക്കുന്നു.
മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയുമായി സഹകരിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ ഡബ്ല്യുസിസിയും ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക