ഇന്ത്യൻ ചരിത്രത്തിലാദ്യമായി ഡീസൽ വില പെട്രോളിനെ മറികടന്നു. ഒഡിഷയിലാണ് ഡീസൽ പെട്രോളിനെ പിന്നിലാക്കിയത്. പെട്രോളിന് 80. 65 രൂപയും ഡീസലിന് 80.78 രൂപയുമായിരുന്നു ഞായറാഴ്ചത്തെ വില.
നിരന്തരമായ വിലവർദ്ധനവിനു ശേഷം ഇന്ധനവിലയിൽ നേരിയ കുറവും നിലവിൽ വന്നിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. അതെ സമയം ഡൽഹിയിൽ പെട്രോൾ പമ്പുകൾ അടച്ചിട്ട് സമരം നടത്തുകയാണിന്ന്. അയാൾസംസ്ഥാനങ്ങളിലെല്ലാം നികുതി കുറച്ചിട്ടും ഡൽഹിയിൽ കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക