എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബന്ത ജില്ലയിലെ സദ്ദിമടാൻപുട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. അർബജ് എന്ന വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ അധ്യാപകനായ ജയ്രാജാണ് അറസ്റ്റിലായത്.
ജയ്രാജ് അർബജിനെ മർദിക്കുകയം തുടർന്ന് ബോധരഹിതനായ അർബജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക