വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി ഡാര്‍ക്ക് മോഡ്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആയിരിക്കും ഡാര്‍ക്ക് മോഡ് ഉപഭോക്താക്കള്‍ക്കായി എത്തിച്ചേരുക.
രാത്രികാലങ്ങളിലെ വാട്സ്ആപ്പ് ഉപയോഗം സുഗമമാക്കാനും ബാറ്ററി ഉപയോഗം കുറയ്ക്കാനും ഇതു സഹായകമായി തീരുന്നതാണ്. മാത്രമല്ല, ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ഓഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ പ്രയോജനപ്പെടുന്നതുമായിരിക്കും.
മറ്റ് ഡിസ്പ്ലേകളേക്കാള്‍ മികച്ച രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി ഡിസ്പ്ലേ പാനലുകള്‍ക്കാകും എന്നതിനാലാണ് ഇത്.ആന്‍ഡ്രോയ്ഡ്, ഐഓഎസ് പ്ലാറ്റ് ഫോമുകളിലാണ് ഡാര്‍ക്ക് മോഡെത്തുന്നത്.
എത്രയും പെട്ടെന്ന് ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. വാബീറ്റ് ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക