സൂപ്പര്‍സ്റ്റാറിനെ തലൈവാ എന്ന് അഭിസംബോധന ചെയ്താണ് സച്ചിന് ആശംസ അറിയിച്ചത്. ഏറ്റവും മികച്ച വര്‍ഷം തന്നെ താങ്കള്‍ക്ക് ഉണ്ടാകട്ടെയെന്നും ട്വിറ്ററില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കുറിച്ചു. പ്രിയപ്പെട്ട സച്ചിന് നന്ദി എന്ന് ആശംസയ്ക്ക് മറുപടിയും രജനികാന്ത് നല്കി. അതേസമയം, ഇന്ന് പുറത്തിറങ്ങിയ പേട്ടയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
രണ്ടു ഗെറ്റപ്പിലാണ് രജനി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ്. ചിത്രത്തില്‍ വിജയ് സേതുപതി, ബോബി സിംഹ, ശശികുമാര്‍, സിമ്രാന്, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന് ആചാരി, മാളവിക തുടങ്ങിയവര്‍ രജനിക്കൊപ്പം അണിനിരക്കും. പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും. തലൈവയുടെ 68-മത് ജന്മദിനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക