റിയല്‍മി യു1 3ജിബി റാം വേരിയന്റിന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു. പ്രമുഖ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുടെ ഉപബ്രാന്‍ഡായ റിയല്‍മി പുറത്തിറക്കുന്ന ബജറ്റ് ഫോണാണ് റിയല്‍മി യു1.
റിയല്മിയു 1ന്റെ 3ജിബി വേരിയന്റിന്റെ വില 11,999 രൂപയാണ്. കൂടാതെ ജിയോ തണ്ടര്‍ ഓഫര്‍ നല്കുന്ന 2,500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ജിയോയുടെ 198/299 രൂപയുടെ പ്രീപെയ്ഡ്റീചാര്ജ് ചെയ്യുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. ഈ ഓഫറിലൂടെ ജിയോ ഉപഭോക്താക്കളുടെ മൈജിയോ അക്കൗണ്ടിലേക്കാണ് ഓഫര്‍ തുക ലഭിക്കുന്നത്. ഇത് കൂടാതെ ആറ് മാസം കാലാവധിയുള്ള ക്ലിയര്‍ട്രിപ്പ് ഇ കൂപ്പണും ലഭിക്കും.
കഴിഞ്ഞ മാസം റിയല്‍മി യു1ന്റെ 4ജിബി റാം വേരിയന്റ് വിപണിയില്‍ എത്തിയിരുന്നു. ഇരുവേരിയന്റുകളും ആമസോണില്‍ മാത്രമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക