ശബരിമലയിലെ നിരോധനാജ്ഞ നിർത്തണമെന്നത് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് സെക്രെട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടരുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ സന്ദർശിച്ച ലീഗ് നേതാവിന് സസ്പെൻഷൻ. മംഗല്പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിയെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. യുവജനയാത്ര സമാപന ദിവസത്തിലാണ് തിരുവനന്തപുരത്തെത്തിയ മുഹമ്മദ് ഹാജി ശോഭാ സുരേന്ദ്രനെ സന്ദർശിച്ചത്.
മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രമായ മംഗല്പാടി പഞ്ചായത്തില്‍ നിന്നുള്ള നേതാക്കളായ ബി.കെ. യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് ബി.ജെ.പി സമരപ്പന്തലില്‍ നിരാഹാര സമരം കിടക്കുന്ന ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്. മുഹമ്മദ് ഹാജി സമരപന്തലില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. അതേസമയം വനിതാ മതിലിനെ പിന്തുണച്ചതിനു ഷുക്കൂര്‍ വക്കീലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പാര്‍ട്ടി പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക