ആരാധകര്‍ക്ക് വമ്പന്‍ ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് നടന് പൃഥ്വിരാജ് പങ്കുവച്ച ഫെയ്സ്ബുക്ക് ലൈവ് വീഡിയോ വൈറലായിരുന്നു. ലൂസിഫറും നയനുമായി ബന്ധപ്പെട്ടായിരിക്കും സര്പ്രൈസായിരിക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ആരാധകര്‍ക്ക് പ്രവചിക്കാന്‍ കഴിയാത്ത തരത്തിലായിരിക്കും സര്‍പ്രൈസെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുടുംബസമേതമുള്ള യാത്രയ്ക്കിടയിലാണ് താനെന്നും ഒരുദിവസത്തെ അവധിയെടുത്ത് ഇപ്പോള്‍ തിരിച്ചെത്തിയത് സര്‍പ്രൈസിനെക്കുറിച്ച് അറിയിക്കാനായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞതോടെയാണ് ആരാധകരുടെ പ്രവചനങ്ങളും തുടങ്ങിയത്.
ഇപ്പോള്‍ ആ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് താരം. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം പേട്ടയുടെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തെന്ന വാര്‍ത്തയാണ് പൃഥ്വി പുറത്തു വിട്ടത്.
മാജിക് ഫ്രെയ്മ്സിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിയും ചേര്‍ന്നാകും ചിത്രം കേരളത്തിലെ തിയ്യറ്ററുകളില്‍ എത്തിക്കുക. ചിത്രം ഇരുനൂറോളം സ്ക്രീനുകളിലായി ജനുവരി 10ന് പ്രദര്‍ശനത്തിനെത്തുമെന്നും പൃഥ്വി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
https://www.facebook.com/PrithvirajSukumaran/photos/a.130999383621801/2001661083222279/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക