വണ്ണം കുറയ്ക്കൽ മാത്രമല്ല ബട്ടർ കോഫിക്ക് ആരോഗ്യ ഗുണങ്ങൾ ഇനിയുമുണ്ട് . പ്രഭാത ഭക്ഷണത്തിന് മുൻപോ ശേഷമോ നല്ല കടുപ്പത്തിൽ ഒരു കോഫി കുടിക്കാൻ നമ്മിൽ കൂടുതൽ പേർക്കും ഇഷ്ടം തന്നെയാണ്. എന്നാൽ നിങ്ങൾക്ക് അറിയുമോ രാവിലെ നിങ്ങൾ കഴിക്കുന്ന ആ കോഫി നിങ്ങളുടെ ശരീരത്തിലെ അമിത കൊഴുപ്പ് അലിയിച്ച് കളയാനുള്ള ഒരു മികച്ച വഴിയാണെന്ന്? തീർച്ചയായും ഇത് 100 ശതമാനം ശരിയാകും കോഫിക്കൊപ്പം അല്പം വെണ്ണ കൂടി ചേർത്താൽ.
വെണ്ണ ചേർത്ത ബട്ടർ കോഫി വിദേശങ്ങളിൽ ഏറെ വ്യാപകാമായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഈ ഒരു ചേരുവ അമിത വണ്ണം കുറയ്ക്കുക മാത്രമല്ല നിങ്ങളെ ദിവസം മുഴുവൻ കൂടുതൽ പ്രൊഡക്ടീവും, ക്രീയേറ്റീവും ആക്കി നിലനിർത്താൻ സഹായിക്കും. ബട്ടർ കോഫി കുടിച്ച് 2 മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്ക് അതിന്റെ നല്ല ഫലങ്ങൾ അനുഭവിക്കാൻ കഴിയും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
സാധരണ കോഫി 2 മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്ക് കടുത്ത വിശപ്പും ക്ഷീണവും ഉണ്ടാക്കുന്നു. എന്നാൽ വെണ്ണ ചേർത്ത കോഫി ഈ ബുദ്ധിമുട്ടിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നു, ഒരു കപ്പ് ബട്ടർ കോഫി നിങ്ങൾക്ക് തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകി കരുത്ത് പകരുന്നു. ബട്ടർ കോഫി ശീലമാക്കിയവരെല്ലാം തന്നെ ഒരു ദിവസം തുടങ്ങുന്നതിന് ഇതിലും നല്ലൊരു മാർഗ്ഗം മറ്റൊന്നില്ല എന്നാണ് വിലയിരുത്തിയത്.
ബട്ടർ കോഫി നിങ്ങളുടെ ക്ഷീണം അകറ്റുന്നതിനൊപ്പം വിട്ടുമാറാത്ത അസുഖങ്ങൾ അകറ്റുകയും, അമിത കൊഴുപ്പ് അലിയിച്ചു കളഞ്ഞ് ശരീരഭാരം കുറയുക്കുകയും ചെയ്യുന്നു. ഇതൊരു എനർജി ബോംബ് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്, ഇത് നിങ്ങളുടെ ശരീര പോഷണം വർദ്ധിപ്പിച്ച് ഒരു ദിവസത്തേക്കുള്ള മുഴുവൻ ഊർജവും ശക്തിയും പകർന്ന് നൽകുന്നു.
ഒരു കാര്യം പ്രത്യേകം ഓർക്കണം എന്നു മാത്രം. “കോഫിയിൽ ചേർക്കുന്ന വെണ്ണ ഉപ്പ് ചേർന്നിട്ടില്ലാത്ത ശുദ്ധമായ പശുവിൻ പാലിൽ നിന്നും തയ്യാറാക്കപ്പെട്ട ഓർഗാനിക് ” തന്നെ ആയിരിക്കണം, എന്നാൽ മാത്രമേ ഉദ്ദേശിച്ച ഗുണം നിങ്ങൾക്ക് ലഭ്യമാകു.
വെണ്ണ ചേർത്ത കോഫി തയ്യാറാക്കുന്ന വിധം
വെള്ളം തിളയ്ക്കാറാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ ചേർക്കുക, കോഫി അധികം തിളപ്പിക്കരുത്. ശേഷം ഒരു ടേബിൾ സ്പൂൺ ഓർഗാനിക് വെണ്ണ (ഉപ്പ് ചേർക്കാത്തത്) കോഫിയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇനി ആസ്വദിക്കു ഊർജദായിനി ആയ ഒരു ഗ്ലാസ് ബട്ടർ കോഫി.
പ്രതികരിക്കാൻ ഇവിടെ എഴുതുക