തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ എത്തിയ യാത്രക്കാരനില്‍ നിന്ന് കട്ടി കുറഞ്ഞ പേപ്പര്‍ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 18 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.
കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഷീദാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ ട്രോളി ബാഗിനുള്ളില്‍ തിളങ്ങുന്ന പേപ്പര്‍ പോലെയുള്ള വസ്തു കണ്ടതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്.
സമീപകാലത്ത് ഇത്തരത്തില്‍ സ്വര്‍ണം കടത്തിയ 2 പേര് പിടിയിലായിരുന്നു. അബ്ദുള്‍ റഷീദ്സ്വര്ണ കടത്ത് സംഘത്തില്‍ പെട്ട ആളാണെന്ന് സംശയിക്കുന്നതായി എയര്‍ ഇന്റലിജന്‍സ് അറിയിച്ചു, യൂണിറ്റ് അസി.കമിഷണര്‍ ദാസ് , സുപ്രണ്ടുമാരായ ജയരാജ്, രാമലക്ഷ്മി, രജീബ്, ഇന്‍സ്പക്ടര്‍ സോനു എന്നിവരുടെ നേതൃത്വലാണ് സ്വര്‍ണം പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക