വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് മന്ത്രി ജി. സുധാകരന്. എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് രാഹുല്‍ ഗാന്ധിയെന്ന് സുധാകരന് പരിഹസിച്ചു. വടക്കേ ഇന്ത്യയില്‍ നിന്ന് ബിജെപിയെ പേടിച്ച് കേരളത്തിലേക്ക് ഒളിച്ചോടിയ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം ആരോപിച്ചു.
ആഴ്ചകള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചത്. രാഹുല്‍ മത്സരിക്കുന്നതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഏറെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക