മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണ പദാര്‍ഥമാണ് മീന്‍ എന്നതില്‍ തര്‍ക്കമുണ്ടാകില്ല. രുചി കൊണ്ടു മാത്രമല്ല, ഗുണം കൊണ്ടും ഏറെ മുന്നിലാണ് മീന്‍. ശരീരത്തിന് ഏറെ ഗുണപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയാണ് മീന്‍. ഇത് ശരീരത്തിലെ രക്തത്തിലെ ട്രൈഗ്ലിസറൈഡീസ് കൊഴുപ്പ് കുറക്കുകയും ഇതിലൂടെ ഫാറ്റി ലിവര്‍ അസുഖത്തിനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
മത്തി, അയല തുടങ്ങിയ ചെറിയ മീനുകളിലാണ് ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവുമധികം അടങ്ങിയിട്ടുള്ളത്. ശരീരത്തിലെ രക്തയോട്ടത്തെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ മീന്‍ വിഭവങ്ങള്‍ സഹായിക്കുന്നുണ്ട്. മാനസിക സമ്മര്‍ദം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കാണ് മീന്‍ വിഭവങ്ങള്‍ വഹിക്കുന്നത്.
പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഭക്ഷണമാണ് മീന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതു തന്നെയാണ് പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക