മാതാപിതാക്കളുടെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരന്റെ ചികിത്സാച്ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. സാമൂഹ്യനീതി വകുപ്പാകും ചിലവുകൾ വഹിക്കുക.
കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിക്കില്ലെന്നും സംഭവത്തെപ്പറ്റി വിശദമായ അന്വേഷണ൦ നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക