വേനല്‍ക്കാലത്ത് പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് പൊതുവെ പറയപ്പെടാറുണ്ട്. എന്നാൽ മുട്ട വേനല്‍ക്കാലത്ത് കഴിക്കുന്നത് അനാരോഗ്യമാണെന്ന വാദത്തെ കാറ്റിൽ പറത്തി ഡയറ്റീഷ്യന്മാരുടെ റിപ്പോർട്ട്. വേനൽ കാലത്തേ പൊള്ളുന്ന ചൂടിൽ നിന്ന് രക്ഷ നേടാൻ പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കാം.
ശരീരത്തിലെ ചൂട് മുട്ട കഴിക്കുമ്പോള്‍ വര്‍ദ്ധിക്കും. ഇത് ദഹനക്കേട് പോലുള്ള ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നേയുള്ളൂ.അതെ സമയം പ്രോട്ടീനാല്‍ സമ്പന്നമാണ് മുട്ട.പൊട്ടാസ്യം, സിങ്ക്, കാല്‍സ്യം, സെലിനിയം പോലുള്ള ധാതുക്കളും വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി5, വൈറ്റമിന്‍ ബി 12, വിറ്റാമിന്‍ ഡി പോലുള്ള വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.നിത്യേന മുട്ട പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. കണ്ണിന്റെ ആരോഗ്യത്തിന് മുട്ട കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക