കണ്ണൂര്‍: തളിപ്പറമ്പിൽ വിവി പാറ്റ് മെഷീനിനു അകത്ത് വിഷപ്പാമ്പിനെ കണ്ടെത്തി. മയ്യില്‍ കണ്ടക്കൈയിലെ 145-ാം ബൂത്തായ കണ്ടക്കൈ എഎല്‍പി സ്കൂളിലെ വിവി പാറ്റ് മെഷീനിനു അകത്താണ് പാമ്പിനെ കണ്ടത്.
ഇന്ന് രാവിലെ വോട്ടിംഗ് മോക്പോള്‍ ആരംഭിക്കുന്നതിനായി വിവി പാറ്റ് മെഷീന് തുറന്നപ്പോഴാണ് വിഷപ്പാമ്പ് തലയുയര്‍ത്തിയത്. ഞെട്ടിപ്പോയ ഉദ്യോഗസ്ഥര്‍ പിന്നീട് പാമ്പിനെ മാറ്റിയ ശേഷമാണ് പോളിംഗ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക