തിരുവനന്തപുരം കോവളത്തിനു പിന്നാലെ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവെന്ന ആരോപണവുമായി ആലപ്പുഴ ചേര്‍ത്തലയിലെ പോളിംഗ് ബുത്തും. കിഴക്കേ ചേര്‍ത്തല എന്‍എസ്എസ് കരയോഗം 88-ാം നമ്പര്‍ ബൂത്തില്‍ നിന്നാണ് പരാതി വന്നിരിക്കുന്നത്.
ഏതു ചിഹ്നത്തില്‍ കുത്തിയാലും തെളിയുന്നത് താമരയാണെന്നാണ് പരാതി. മോക്ക് വോട്ടിന്റെ സമയത്താണ് യന്ത്രത്തില്‍ പിഴവ് കണ്ടെത്തിയത്. തുടര്‍ന്ന് വോട്ടിംഗ് യന്ത്രം പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക