ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയായികളുടെ നായികാസങ്കല്പങ്ങളുടെ മുഖമുദ്രയാകാൻ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ കഴിഞ്ഞ നടിയാണ് അനു സിതാര. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മമ്മൂട്ടിയോടൊപ്പമടക്കം മലയാളത്തിലെ മുൻനിര നായകന്മാരോടൊപ്പമെല്ലാം അനു അഭിനയിച്ചു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുവിന്റെയും ഭർത്താവിന്റെയും ചിത്രങ്ങൾ ചേർത്ത് അനു ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ അനു തന്നെ പ്രതികരിച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അനു ഈ വ്യാജവർത്തയെപ്പറ്റി പ്രതികരിച്ചത്. അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി, സ്ക്രീന്‍ഷോട്ട് സഹിതമാണ് അനുവിന്റെ പോസ്റ്റ്.
ദിലീപ് നായകനായ ശുഭരാത്രി എന്ന ചിത്രമാണ് അനുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക