കോപ്പ അമേരിക്കക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്. കഴിഞ്ഞ ദിവസം ബ്രസീല്‍ ടീമിന്റെയൊപ്പം പരിശീലനത്തിനിടെയാണ് സൂപ്പര്‍ താരം നെയ്മറിന് പരിക്കേറ്റത്. താരത്തിന്റെ ഇടത് കാല് മുട്ടിനാണ് പരിക്ക് സംഭവിചിരിക്കുന്നത്. ബ്രസീലിന് നെയ്മറിന് സംഭവിച്ച പരിക്ക് കനത്ത തിരിച്ചടിയാണ്. ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നെയ്മറെ പരിശീലകന് നീക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പരിശീലനത്തിനിടെ നെയ്മറിന് പരിക്കേറ്റത്. നെയ്മറിന്റെ പരിക്കിന്റെ വ്യപ്തി എത്രയാണെന്ന് ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക