സ്ത്രീകളും പുരുഷന്മാരും പ്രധാനമായി നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ അകറ്റാനായി പല എണ്ണകളും ഷാമ്പൂകളും നാം ഉപയോഗിക്കാറുമുണ്ട്. എന്നാൽ മുടികൊഴിച്ചിലിന് കാരണമാകുന്നത് മോശം ജീവിതശൈലിയും പോഷകക്കുറവുള്ള ഭക്ഷണവുമാണ്.
ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണമാണ്. മിക്കവരും പ്രഭാതഭക്ഷണം ഒഴിവാക്കി രാത്രി ഭക്ഷണം കൂടുതൽ കഴിക്കാറാണ് പതിവ്. എന്നാൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ലതല്ല. കാരണം, പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ പലതരത്തിലുള്ള അസുഖങ്ങൾ പിടിപ്പെടാം. അതോടൊപ്പം തന്നെ മുടികൊഴിച്ചിലും ഉണ്ടാകാം. സ്ഥിരമായി പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് മുടികൊഴിച്ചിൽ കൂട്ടാനുള്ള സാധ്യത കൂടുതലാണ്.
മുടി കൊഴിച്ചിലിന്റെ മറ്റൊരു കാരണമാണ് ചൂടുവെള്ളത്തിൽ കുളിക്കുന്നത്. ചിലർ ദിവസവും കുളിക്കാറുള്ളത് ചൂടുവെള്ളത്തിലാണ്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് മുടി കൊഴിച്ചിൽ കൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ചൂടുവെള്ളത്തിൽ കുളിച്ചാൽ മുടി പൊട്ടി പോകാനുള്ള സാധ്യതയും കൂടുതലാണ്.
ഹെയർ ഡ്രയർ ഉപയോഗിക്കുന്നവരുടെ ശീലം ഇന്ന് കൂടി വരികയാണ്. കുളിച്ച് കഴിഞ്ഞ് തലമുടി പെട്ടെന്ന് ഉണങ്ങാൻ മിക്കവരും ഉപയോഗിക്കുന്നത് ഹെയർ ഡ്രയറാണ്. ഹെയർ ഡ്രയർ ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാനും മുടി പൊട്ടാനും സാധ്യത കൂടുതലാണ്.
മിക്ക പെൺകുട്ടികളും മുടി മുറുക്കി കെട്ടാറാണ് പതിവ്. എന്നാൽ മുടി മുറുക്കി കെട്ടുന്നത് മുടികൊഴിച്ചിലുണ്ടാക്കാം. അത് കൂടാതെ, മുടി വളരെ പെട്ടെന്ന് പൊട്ടാനും നരയ്ക്കാനും സാധ്യത കൂടുതലാണ്.
നാം ഉപയോഗിക്കുന്ന ചില മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. തെെറോയിഡിനും മാനസിക സമ്മർദ്ദത്തിനും കഴിക്കാറുള്ള ചില മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മുടികൊഴിച്ചിലുണ്ടാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക