മനസ്സുനിറഞ്ഞ പ്രാര്‍ത്ഥനകളുടെ നൈര്മല്യത്തോടെയാണ് ഓരോ വിശ്വാസിയും റംസാനെ നെഞ്ചോടുചേര്‍ക്കുന്നത്. അതുകൊണ്ടുതന്നെ എന്നും എപ്പോഴും നന്മകളുടെ പൂക്കാലമായിരുന്നു റംസാന്… ഭക്തിയും ദാനശീലവും വിനയവും ആര്‍ദ്രതയുമെല്ലാം പൂവിടുന്ന കാലം. ഇരുപത്തിയൊൻപത് ദിവസം നീണ്ട വ്രതശുദ്ധിയിലൂടെ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മനസ്സും ശരീരവും സന്തോഷത്തിന്റെയും ഭക്തിയുടെയും ദാനത്തിന്റെയും കാലം.
മൈലാഞ്ചിയിടലും, കൈത്താളമിട്ടുള്ള പാട്ടുകളും ആഘോഷങ്ങളും റംസാന് ഏറെ പുതുമ നൽകുന്നു. സ്നേഹവും സാഹോദര്യവും പങ്കുവെക്കുന്ന എല്ലാവർക്കും നന്മനിറഞ്ഞ റംസാന് ആശംസകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക