പത്തനാപുരത്ത് പുതുവേലില്‍ വാഹന അപകടത്തില്‍ രണ്ടു വിദ്യാർത്ഥികൾ മരിച്ചു. ചാത്തന്നൂര്‍ സ്വദേശികളായ അരുണ്‍,സജു എന്നിവരാണ് മരിച്ചത്.
പത്തനാപുരത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് ബൈക്കുകളിലായി ചാത്തന്നൂരില്‍ നിന്നും കോന്നിയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. പത്തനാപുരത്തിന് സമീപമുള്ള പുതുവല്‍ ജംഗ്ഷനിലായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക