ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടിയുടെ പുതിയ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡൂറോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ബൈക്ക് ജൂലൈ ഒൻപതിന് ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചു. ഡുക്കാട്ടി റെഡ്, സാന്റ് എന്നീ രണ്ട് കളറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. റെഡ്ഡിന് 19.99 ലക്ഷം രൂപയും സാന്റ് കളര്‍ ഓപ്ഷന് 20.23 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില.
നിലവിലുളള 1200 CC മള്‍ട്ടിസ്ട്രാഡയില്‍ നിന്നും കുറച്ച് മാറ്റങ്ങളുമായിട്ടാണ് പുതിയ 1260 എത്തുന്നത്. എന്ജിന് കരുത്തില്‍ 62 സിസി അധിക കരുത്തോടെയാണ് പുതിയ ബൈക്ക് എത്തുന്നത്. 158 എച്ചപി കരുത്തും 128 എന്‍എം ടോര്‍ക്കും ആണ് ബൈക്കിന് ഉള്ളത്. ട്വിന്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, വലിയ വിന്‍ഡ്സ്ക്രീന്‍, 5 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ്, വലിയ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് എന്നിവ മള്‍ട്ടിസ്ട്രാഡ 1260 എന്ഡൂറോയുടെ സവിശേഷതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക