ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) വ്യാഴാഴ്ച രാജ്യവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു.
ഐഎംഎ പ്രതിനിധികള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
മെഡിക്കല്‍ കമ്മീഷന് ബില്ലിലെ വിവാദ നിബന്ധനകളില്‍ പ്രതിഷേധിച്ചാണ് സമരത്തിന് ഐഎംഎ ആഹ്വാനം ചെയ്തിരുന്നത്. മെഡിക്കല്‍ അധ്യാപകരും മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക