തിരുവനന്തപുരം: ഈ ഓണത്തിന് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് 8 ദിവസം അവധി. സെപ്റ്റംബര്‍ 8 മുതല്‍ 15 വരെ തുടര്‍ച്ചയായ 8 ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. സെപ്റ്റംബര്‍ 10 മുതല്‍ 12വരെയുളള മൂന്നു ദിവസമാണ് ഓണം അവധി.
എട്ടാം തീയതി ഞായറാഴ്ച ആയതിനാല്‍ അവധിയാണ്. 9-ാം തീയതി മുഹറം ആയതിനാലാണ് അവധി. 13-ാം തീയതി ശ്രീനാരായണഗുരു ജയന്തി ആയതിനാലും 14-ാം തീയതി രണ്ടാം ശനിയും 15-ാം തീയതി ഞായറാഴ്ചയും ആയതിനാല്‍ അവധിയാണ്. 17-ാം തീയതി വിശ്വകര്‍മദിനം ആയതിനാല്‍ നിയന്ത്രിത അവധിയുണ്ട്.
നാലു ദിവസം ബാങ്കുകള്‍ക്കും അവധിയാണ്. 10,11,13,14 തീയതികളിലാണ് ബാങ്ക് അവധി. 10 ന് ഒന്നാം ഓണവും 11 ന് തിരുവോണവും 13 ന് ശ്രീനാരായണഗുരു ജയന്തിയും 14 ന് രണ്ടാം ശനിയും ആയതിനാലാണ് അവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക