കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലും, ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ഹരിയും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു.
ളാലം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
മൂന്ന് സെറ്റ് പത്രികകളാണ് ജോസ് ടോം സമര്‍പ്പിച്ചത്.പത്രിക സമര്‍പ്പിക്കാന്‍ ജോസ് കെ. മാണിയും ഒപ്പമുണ്ടായിരുന്നു.
എന്നാൽ രണ്ടില ചിഹ്നം അനുവദിക്കില്ലെന്ന നിലപാടില്‍ പി.ജെ ജോസഫ് ഉറച്ചുനില്‍ക്കുകയാണ്. ചിഹ്നത്തിന് വേണ്ടി ജോസഫിന് മുന്നില്‍ വഴങ്ങേണ്ടെന്ന് ജോസ് വിഭാഗവും തീരുമാനിച്ചിരിക്കുകയാണ്. ചിഹ്നത്തിന്റെ കാര്യം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിയ്ക്കൊപ്പം ശോഭാ സുരേന്ദ്രന്, പി.സി.തോമസ് തുടങ്ങിയ നേതാക്കള്‍ ഉണ്ടായിരുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് നേരത്തേ പത്രിക സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക