കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പടുക്കുമ്പോൾ കേരളകോൺഗ്രസിലെ പോര് മുറുകുകയാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലെന്ന് പി.ജെ ജോസഫ് അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാനായി തിരക്കിട്ട നീക്കങ്ങള്‍.
പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും അനുകൂല അന്തരീക്ഷം ഉണ്ടാക്കിയാല്‍ സഹകരിക്കുമെന്നും ജോസഫ് ഇന്നലെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ അനുനയിപ്പിക്കാൻ അവസാന നീക്കത്തിന് യു.ഡി.എഫ് ശ്രമിക്കുന്നത്.
ജോസഫ് വിഭാഗം നേതാക്കളായ മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവരുമായി യു.ഡി.എഫ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. ഒപ്പം ജോസ് കെ. മാണി വിഭാഗവുമായും കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.
ഇരു വിഭാഗത്തെയും ഒന്നിച്ച് നിർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. ഇരു വിഭാഗവും തമ്മിലുള്ള പ്രശനം എത്രയും പെട്ടന്ന് പരിഹരിച്ചില്ലെങ്കിൽ പാലാ സീറ്റ് കൈവിട്ടുപോകുമോ എന്ന ഭയവും യു.ഡി എഫ് നേതൃത്വത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക