കൊക്കോയിൽ അടങ്ങിയിട്ട് ഉള്ള ഫീനൈല്‍ ഈതൈൽ അമൈൻ തലച്ചോറിൽ സിറാടോണിൻ, എഫ്രഡിൻ, അനൻഡമെഡ് എന്നീ രാസവസ്തുക്കൾ ഉൽപാദിപ്പിക്കും. മനസ്സിലെ സംഘർഷങ്ങൾ അകറ്റുന്നതിനും ശാന്തമാക്കുന്നതിനും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും വളർത്തുന്നതിനും ഈ ഘടകങ്ങൾ സഹായിക്കും. കൂടാതെ പ്രായാധിക്യത്തെ ചെറുക്കാൻ കൊക്കോ ഉപയോഗിക്കുന്നതിലൂടെ കഴിയും.
അതിനാൽ ചെറിയ അളവിൽ ദിവസവും കൊക്കോയിൻ കഴിക്കുന്നതിലൂടെ രക്തധമനികളുടെ പ്രവർത്തനം മെച്ചമാക്കാം. ഹൃദയസ്തംഭനം, പക്ഷാഘാതം, രക്തസമ്മർദം എന്നിവയെ ചെറുത്തു നിൽക്കാനും ശേഷിയുണ്ട്. കൊക്കോ ഏറ്റവുമധികം അടങ്ങിയിരിക്കുന്നതു ചോക്ലേറ്റിൽ ആണ്. കുട്ടികൾ സ്കൂളിലേക്കു പോകുമ്പോൾ ഒരു ചോക്ലേറ്റ് കൊടുത്ത് അലിയിച്ചു കഴിക്കാൻ നിർദേശിക്കണം.
കൂടാതെ രാത്രി പഠിക്കാനിരിക്കുമ്പോഴും കുട്ടിക്ക് ചോക്ലേറ്റു കൊടുത്ത് അലിയിച്ചു കൊണ്ട് പഠിക്കാൻ പറയണം. ഗഹനമായ വിഷയങ്ങൾ പഠിക്കുമ്പോൾ ഇങ്ങനെ ശീലിപ്പിച്ചാൽ വിഷയം നന്നായി മനസിലാക്കാൻ കഴിയും. പരീക്ഷയ്ക്കു പോകുമ്പോഴും ചോക്ലേറ്റ് കൊടുത്തു വിടുന്നത് നല്ലതാണ്. കാരണം പഠിച്ച വിഷയങ്ങളൊക്കെ നന്നായി ഓർത്തെടുത്ത് പരീക്ഷ നല്ല രീതിയിൽ എഴുതാൻ സാധിക്കും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക