മാമാങ്കം സിനിമയുടെ നിര്‍മ്മാതാവ് പരാതിയുമായി പോലീസിനെ സമീപിച്ചു. മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവ്.
മാമാങ്കം റിലീസ് ആവും മുന്‍പെ സിനിമയെ പറ്റി മോശം റിവ്യു സോഷ്യല്‍ മീഡിയയില്‍ വരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
സിനിമയെ തകര്‍ക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി സംശയം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ കണ്ടെത്തണം എന്നും ആവശ്യം.
മാമാങ്കത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസ് ആണ് പരാതിക്കാരന്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജിക്കാണ് പരാതി നല്‍കിയത്. നിര്‍മ്മാതാക്കളുടെ പരാതി തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക