ഒരു ലിറ്റര്‍ പാലില്‍ വെള്ളം ചേര്‍ത്ത് 80ലധികം കുട്ടികള്‍ക്ക് നല്കുന്നു. ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര എന്ന സ്ഥലത്തെ സ്കൂളിലെ ദ്യശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സി.എന്‍.എന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയായ സെബ വാര്‍സിയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ക്കൊപ്പം അവര്‍ ഇങ്ങനെയും കൂടി കുറിച്ചു.
‘പശുക്കളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ആയിരക്കണക്കിന് കോടികള്‍ ചിലവഴിക്കുമ്പോഴും നമ്മുടെ കുട്ടികള്‍ക്ക് ഭക്ഷണത്തിനായി ഒന്നുമില്ല. നോക്കൂ ഒരു ലിറ്റര്‍ പാലില്‍ എത്രമാത്രം വെള്ളം ചേര്‍ത്താണ് കുട്ടികള്‍ക്ക് നല്‍കുന്നത്’. നവംബര്‍ 29 ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ നിരവധിയാളുകളാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
We live in a country where our govts have thousands of crores to spend on advertising but none to feed our children.
Watch 1 litre of milk being shared by 80+ children by mixing lots and lots of water.
Location: Sonbhadra, UP #Hunger https://t.co/90Exn3Zlak
— Zeba Warsi (@Zebaism) November 29, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക